Pages

Subscribe:

Ads 468x60px

Social Icons

എന്നും എന്‍റെ കൂടെ..........

കവിതകളില്‍ എങ്കിലും നിന്‍റെ കൈ പിടിച്ച് നടക്കണം എന്നേ ഞാന്‍ ആഗ്രഹിചിരുന്നുളളു. എന്നാല്‍ കഴിഞ്ഞ ചില നാളുകളില്‍ നീ എന്റെ ഒപ്പം ഉണ്ടായിരുന്നു.. ഏറെ നേരം.. എന്‍റെ കൈയില്‍ പിടിച്ച് ഒരുപാട്  ദൂരം നടന്നു.. 


സന്തോഷത്തിന്‍റെ ഒത്തിരി പൂമൊട്ടുകള്‍ വിരിയിച്ച നിമിഷങ്ങള്‍. 

എല്ലാം പറഞ്ഞു നീ എന്‍റെ കൈ വിട്ടകന്നപ്പോള്‍, കൈ വിട്ടു പോയ കളിപ്പാട്ടത്തെ എത്തി പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ പോലെ ഞാന്‍ കൈ നീട്ടിപിടിച്ചു..

അപ്പോഴേക്കും നീ നടന്നകന്നിരുന്നു..
എന്‍റെ കൈയില്‍ നോക്കി.. ഞാന്‍ ചിരിച്ചു..

നീ എന്നേ വിട്ട് എങ്ങും പോകുന്നില്ല എന്ന് മനസിലായത് നീ എന്നേ തിരിച്ചു വിളിച്ചപ്പോള്‍ ആണ്. 

ഒരു നിമിഷം അങ്ങനെ നിന്ന്.. 

പിന്നീട് നിന്‍റെ ചാരെ ഓടി എത്തി.. നടന്നു നീങ്ങി... സംസാരം തുടര്‍ന്നു....

സ്നേഹത്തിന്റെ പൂക്കാലം..

മഴവില്ലിന്‍ അഴക്‌ പോലെ.. എന്നും മനസ്സില്‍ കൊണ്ട് നടക്കാന്‍ നീ എന്ന സത്യമുണ്ട്.... എന്നും ആ സത്യത്തില്‍ വിശ്വസിച്ചു കൊണ്ട്.. എന്നും നിന്‍റെ ഒപ്പം ഉണ്ടാകാന്‍ ആഗ്രഹിച്ച് കൊണ്ട് ഈ ബ്ലോഗ്‌ നിനക്കായ് സമര്‍പിക്കുന്നു...

മനോഹരമായ ഏറെ ഏറെ കാഴ്ചകളില്‍ മതി മറന്ന കൊച്ചു കുഞ്ഞിനെ എന്ന പോലെ .. നിന്‍റെ പ്രണയത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു..


ഇനിയും വരാനിരിക്കുന്ന എല്ലാ സന്തോഷങ്ങളും നിനക്കൊപ്പം ആകട്ടെ.. ഓരോ നിമിഷവും, സൂക്ഷിച്ചു വെക്കാന്‍ കൊതിക്കുന്ന മനോഹര സ്ഫടിക ശില്പങ്ങള്‍ പോലെ അമൂല്യമാകട്ടെ..

എനിക്കായ് പിറന്നവള്‍... ഇവള്‍ എന്‍റെ സ്വന്തം...

വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗഹൃദം..
ഇടയ്ക്കു എന്തിനോ വേണ്ടി വഴക്കിട്ട കുട്ടിത്തം..




ഏറെ നേരം പിരിഞ്ഞിരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവ്.. 


ഒടുവില്‍... സൗഹൃദം പ്രണയത്തിനു വഴിമാറി.. ഈ കാലയളവില്‍ തിരിച്ചറിഞ്ഞ സ്നേഹം.. അല്പം നേരം പോലും സംസാരിക്കാതെ ഇരിക്കാന്‍ പറ്റില്ല എന്ന് കണ്ടെത്തിയ നാളുകള്‍.. പലരുടെയും സംശയങ്ങള്‍ മാത്രം ബാക്കി വെച്ച്... പ്രണയം തുറന്നു പറയുമ്പോള്‍... മനസ്സില്‍ വീണ്ടും ഒരു കുറ്റബോധം..... ഇത് വരെ സൗഹൃദത്തിന്റെ ചിറകിലേറി പറന്നപ്പോള്‍ ഇല്ലാത്ത അനുഭൂതി...


എല്ലാം കാലത്തിനു വിട്ടു കൊടുക്കുക എന്ന ലാഘവ ചിന്തയോടെ തുടരാം.... 

പ്രണയിനിതന്‍ സ്നേഹം

നീ നല്‍കിയ ചുംബനത്തെക്കാള്‍ വിലയേറിയ മറ്റൊന്നും ഈ ലോകത്ത് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല...


പ്രിയ സ്നേഹിതേ.. മറക്കാനാവില്ല നിന്‍ സൗഹൃദം ഈ ഉള്ളവന് എന്നും.....


താരാട്ടിന്റെ ശീലുകള്‍ പകര്‍ന്ന മാധുര്യം.. 

എന്നും തുടിക്കുന്ന ഹൃദയത്തിനൊപ്പം ഞാന്‍ കാത്തു വെക്കുന്നു നിന്‍റെ പ്രണയത്തേയും....






പ്രണയത്തിന്‍റെ താഴ്‌വരയില്‍

പ്രണയം, അതെ.. ഏറെ കാലം കവികളും കലാകാരന്മാരും വാഴ്ത്തി പാടിയ ആ ദിവ്യമായ അനുഭൂതി.....

ഇന്ന് ഞാനും ചേരുന്നു.. അവരുടെ പാത പിന്തുടര്‍ന്ന് കൊണ്ട്..



ആ പ്രണയത്തെ പറ്റി തന്നെ ഏറെ പറയാന്‍..

പ്രണയത്തെ പറ്റി പറയുമ്പോള്‍ വാചാലമാകുന്ന മനസ്സ്....


അതെ.... നമുക്കും പങ്കു വെക്കാം പ്രണയത്തിന്‍റെ ആ സുഖമുള്ള ഓര്‍മ്മകള്‍... 

Welcome...

Welcome to my blog... 


This is sash again in a blog..


Hope all will support me.. 


Thanks for the support and encouragement...