Pages

Subscribe:

Ads 468x60px

Social Icons

എന്നും എന്‍റെ കൂടെ..........

കവിതകളില്‍ എങ്കിലും നിന്‍റെ കൈ പിടിച്ച് നടക്കണം എന്നേ ഞാന്‍ ആഗ്രഹിചിരുന്നുളളു. എന്നാല്‍ കഴിഞ്ഞ ചില നാളുകളില്‍ നീ എന്റെ ഒപ്പം ഉണ്ടായിരുന്നു.. ഏറെ നേരം.. എന്‍റെ കൈയില്‍ പിടിച്ച് ഒരുപാട്  ദൂരം നടന്നു.. 


സന്തോഷത്തിന്‍റെ ഒത്തിരി പൂമൊട്ടുകള്‍ വിരിയിച്ച നിമിഷങ്ങള്‍. 

എല്ലാം പറഞ്ഞു നീ എന്‍റെ കൈ വിട്ടകന്നപ്പോള്‍, കൈ വിട്ടു പോയ കളിപ്പാട്ടത്തെ എത്തി പിടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ പോലെ ഞാന്‍ കൈ നീട്ടിപിടിച്ചു..

അപ്പോഴേക്കും നീ നടന്നകന്നിരുന്നു..
എന്‍റെ കൈയില്‍ നോക്കി.. ഞാന്‍ ചിരിച്ചു..

നീ എന്നേ വിട്ട് എങ്ങും പോകുന്നില്ല എന്ന് മനസിലായത് നീ എന്നേ തിരിച്ചു വിളിച്ചപ്പോള്‍ ആണ്. 

ഒരു നിമിഷം അങ്ങനെ നിന്ന്.. 

പിന്നീട് നിന്‍റെ ചാരെ ഓടി എത്തി.. നടന്നു നീങ്ങി... സംസാരം തുടര്‍ന്നു....